Thursday, December 20, 2007

ഞാനെന്തേ ഇങ്ങനെ...?

രണ്ടായിരത്തിലാണ് ഞാന്‍ കോബാറില്‍ നിന്ന് റിയാദില്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന പുതിയ കമ്പനിയിലേക്ക് റിലീസ് കിട്ടിയെത്തുന്നത്. അന്ന് ഞങ്ങളുടെ കമ്പനിയുടെ ജിദ്ദ ബ്രാഞ്ച് മാനേജറാണ് അമ്പതു വയസ്സുള്ള ത്യശ്ശൂരുകാരനായ ദിവാകര വര്‍മ്മ എന്ന വര്‍മ്മാജി.

വര്‍മ്മാജിയും ഞാനും തമ്മില്‍ മുമ്പ് യാതൊരു പരിജയവുമില്ലെങ്കിലും ഞാന്‍ റിയാദിലെ ഓഫീസില്‍ ജോയിന്‍ ചെയ്ത അന്നു തന്നെ വര്‍മ്മാജി ഫോണിലൂടെ എന്നെ വിളിച്ച് പരിചയപ്പെടുകയും പിന്നീട് ഒരു പാട് കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു. ആരെയും ആകര്‍ഷിക്കുന്ന തികച്ചും മാന്യമായ പെരുമാ‍റ്റമായിരുന്നു പത്തു മിനിറ്റ് നീണ്ടു നിന്ന് ആ സംസാരത്തിലൂടെ വര്‍മ്മാജിയില്‍ നിന്ന് എനിക്ക് അനുഭവിച്ചറിയുവാന്‍ കഴിഞ്ഞത്.

ഞങ്ങള്‍ തമ്മിലുള്ള സുഹ്യത്ത് ബന്ധം അന്നു തുടങ്ങുകയായിരുന്നു. നല്ല മനുഷ്യത്വവും കലാബോധവുമുള്ള തികച്ചും മാന്യനായ ഒരു മനുഷ്യന്‍ വര്‍മ്മാജിയെ കുറിച്ച് എന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞത് അങ്ങനെയാണ്‍. ആരുമായും പെട്ടന്ന് അടുക്കുന്ന പ്രക്യതം. വര്‍മ്മാജിയുമായി ഒരിക്കല്‍ പരിചയപ്പെട്ടവര്‍ പിന്നീട ആ ബന്ധം ഒരിക്കലും അറുത്തുമുറിച്ചു കളയുകയില്ല. ആപത്തു ഘട്ടങ്ങളില്‍ ആരെയും സഹായിക്കുന്ന സ്വഭാവം. നല്ലൊരു ഗായകന്‍ കൂടിയായിരുന്ന വര്‍മ്മാജി ജിദ്ദയിലെ പല കലാസന്ധ്യകളിലും സ്ഥിരം ഗായകനായിരുന്നു.

ഞങ്ങള്‍ പര്‍സ്പരം കണ്ടിട്ടില്ലെങ്കിലും ഫോണിലൂടെയുള്ള ഞങ്ങളുടെ സൌഹ്യദം ഏതാണ്ട് രണ്ട് വര്‍ഷം നീണ്ടു നിന്നു. ഈ നീണ്ട കാലയളവിലെ സംസാരത്തിനിടയില്‍ ഞാന് വര്‍മ്മാജിയുടെ അനുജനോ, മകനോ പിന്നെ എന്തൊക്കെയോ ആണെന്ന് എനിക്ക് തോന്നി. ഞങ്ങള്‍ തമ്മില്‍ ചിരിച്ചു, വഴക്കിട്ടു. പിന്നെ വെറുതെ എന്തിനൊക്കെയോ പിണങ്ങുകയും, ഇണങ്ങുകയും ചെയ്തും

“ടാ നമ്മള്‍ പരിചയപ്പെട്ടിട്ട് രണ്ട വര്‍ഷം കഴിയാറായി. ഞാന്‍ നിന്നെയും, നീ എന്നെയും ഇതുവരെയും കണ്ടിട്ടില്ല. ഏതായാലും ഈ ബക്രീദ് പെരുന്നാളിന്‍ നാലഞ്ച് ദിവസം അവധിയുണ്ടല്ലോ ഏതായാലും ഞാന്‍ റിയാദില്‍ വരുന്നുണ്ട് നിന്നെ ഒന്നു കാണാമല്ലോ?“ വര്‍മ്മാജി അന്ന് പറഞ്ഞു.

ബക്രീദ് പെരുന്നാളിന്‍ ഒരു മാസം കൂടിയുണ്ടായിരുന്നു. ഇതിനിടയില്‍ നാട്ടിലുള്ള വര്‍മ്മാജിയുടെ മകളുടെ വിവാഹം ശരിയായി വര്‍മ്മാജി പെട്ടന്ന് നാട്ടില്‍ പോയി അമേരിക്കയില്‍ സൊഫ്ട് വെയര്‍ എഞ്ചിനീയറായിരുന്നു വരന്‍. ഒരാഴ്ചയ്ക്കുള്ളില്‍ വിവാഹം ഭംഗിയായി നടന്നു.

“ഞാന്‍ പെരുന്നാളിന്‍ റിയാദിലുണ്ടാകുമെടാ.. “ വര്‍മ്മാജി അന്ന് വിളിച്ചപ്പോള്‍ എനിക്ക് ഉറപ്പു നല്‍കി.
എന്നാല്‍ പെരുന്നാളിന് തലേദിവസം ഞെട്ടിക്കുന്ന ആ വാര്‍ത്ത എന്നെ അറിയിച്ചത് എന്റെ സുഹ്യത്ത് ഷക്കീലാണ്‍ “സാബു., നമ്മുടെ വര്‍മ്മാജി മരിച്ചു…”

“എങ്ങനെ…?” എന്റെ തൊണ്ടയിടറിപ്പോയി. “എയര്‍പോര്‍ട്ടിലേക്ക് വരുന്ന വഴി, കാര്‍ ആക്സിഡ്ന്റുണ്ടായി… ഡ്രൈവറും, വര്‍മ്മാജിയും….”

ഒരിക്കല്‍ പോലും പരസ്പരം കണ്ടിട്ടില്ലാത്ത എന്റെ പ്രിയപ്പെട്ട സുഹ്യത്ത് വര്‍മ്മാജി എന്നെ വിട്ടു പിരിഞ്ഞിട്ട് ഈ പെരുന്നാളിന്‍ അഞ്ചു വര്‍ഷമാവുകയാണ്

വര്‍മ്മാജി, ബക്രീദ് പെരുന്നാള്‍ വന്ന് പോയത് അറിഞ്ഞില്ലേ…? ഓരോ പെരുന്നാളുകള്‍ പിന്നിടുമ്പോഴും അങ്ങ് എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുകയാണ്.. വര്‍മ്മാജീ.

അന്നും.. ഇന്നും അങ്ങയെ ഒരു നോക്ക് കാണുവാന്‍ ഞാന്‍ കാത്തിരിക്കുവായിരുന്നു.. ഒരു പക്ഷേ അങ്ങ് മുകളില്‍, നക്ഷ്ത്രങ്ങളുടെ ലോകത്തിരുന്ന് അങ്ങ് എന്നെ കണ്ടിരിക്കാം. പക്ഷേ ഞാനോ…? ഞാനെങ്ങനെയാണ് നിങ്ങളെന്ന വലിയ മനുഷ്യനെ ഒരു നോക്ക് കാണുക? എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷടമാണ് വര്‍മ്മാജി താങ്കള്‍ എനിക്ക് നല്‍കിയത്.....

ഒരു സ്വപ്നത്തിലെങ്കിലും താങ്കള്‍ എന്റെ അടുക്കലൊന്നു വന്നിരുന്നെങ്കില്‍…. വെറുതെ ഒന്ന് കാണുവാന്‍.. ഒന്നു കാണുവാന്‍ മാത്രം… ഞാന്‍ വെറുതെ ആശിക്കുകയാണെന്നറിയാം… എങ്കിലും…?

4 comments:

പ്രയാസി said...

:(

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ചില ബന്ധങ്ങള്‍ അങ്ങനെയാണ്,ഹൃദയത്തില്‍ ആഴത്തിലങ്ങനെ...

:(

വാല്‍മീകി said...

വളരെ ഹൃദയസ്പര്‍ശിയായ പോസ്റ്റ്.

ഏ.ആര്‍. നജീം said...

സാബൂ,
ഹൃദ്യമായി എഴുതിയിരിക്കുന്നു... :(