അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ പലപ്പോഴും പലര്‍ക്കും കിട്ടാതെ വരുന്നു. അങ്ങനെയുള്ളവരുടെ കൂട്ടത്തിലാണ്‍ ലോഹി എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ് എന്ന മലയാളത്തിലെ പ്രശ്സ്തനായ തിരക്കഥാക്യത്തും, ചലചിത്രസംവിധായകനും, നിര്‍മ്മാതാവുമൊക്കെയായ എ.കെ. ലോഹിതദാസ്.
നാടകവേദിയില്‍ നിന്ന് സിബിമലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ട് സിനിയില്‍ പ്രവേശിച്ച ഈ അനുഗ്രഹീത കലാകാരന്റെ തൂലികയില്‍ നിന്ന് മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കുവാന്‍ പറ്റിയ ഒരുപിടി സിനിമകള്‍ സമ്മാനിക്കുകയുണ്ടായി. വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഭൂതക്കണ്ണാടി, സല്ലാപം, തൂവല്‍ക്കൊട്ടരം, വെങ്കലം, കൌരവര്‍, ആധാരം, കമലദളം, അമരം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, സസ്നേഹം, കീരീടം, കുടുംബപുരാണം, തനിയാവര്‍ത്തനം തുടങ്ങിയ മണ്ണിന്റെ മണമുള്ള ചിത്രങ്ങള്‍ ലോഹിതദാസിന്റെ അനുഗ്രഹീത തിരക്കഥയിലൂടെ പിറന്ന ചിത്രങ്ങളില്‍ ചിലതാണ്
ഭൂതക്കണ്ണാടി, കാരുണ്യം, കന്മദം, ഓര്‍മ്മച്ചെപ്പ്, അരയന്നങ്ങളുടെ വീട്, ജോക്കര്‍, സൂത്രധാരന്‍, കസ്തൂരിമാന്‍, ചക്രം, കസ്തൂരിമാന്‍ (തമിഴ്), ചക്കരമുത്ത്, നിവേദ്യം എന്നീ ചിത്രങ്ങള്‍ ലോഹിതദാസ് സംവിധാനം ചിത്രങ്ങളില് ചിലതും.
ഇത്രയൊക്കെ നല്ല സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച ലോഹിതദാസിന് അര്‍ഹതപ്പെട്ട അംഗീകാരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല എന്നത് നല്ല സിനിമകളെ സ്നേഹിക്കുന്ന ഏവരെയും ദു:ഖിപ്പിക്കുന്ന വിഷയമാണ്
Saturday, January 5, 2008
Subscribe to:
Post Comments (Atom)

4 comments:
ശരിയാണ്‍. ഇന്നുള്ളവരില്‍ ഏറ്റവും കഴിവുള്ള മലയാള തിരക്കഥാകൃത്ത് ലോഹിതദാസ് ആണെന്ന് നിസ്സംശയം പറയാം.
പക്ഷേ, സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹം അത്ര ശോഭിയ്ക്കാറില്ല എന്നാണെന്റെ അഭിപ്രായം.
:)
ലോഹിതദാസ് എനിക്കൊരു ഗുണം ചെയ്തു. അയാളുടെ ചക്രം കണ്ടതോടെയാണ് ഞാന്‍ മലയാള സിനിമ കാണുന്നതു നിര്‍ത്തിയത്. 2006ലെ മാതൃഭൂമി ഓണപ്പതിപ്പില്‍ അയാള്‍ മലയാള സിനിമയുടെ ഇന്നത്തെ അവസ്ഥയ്ക്ക് അടൂരിനെയും അരവിന്ദനെയും കുറ്റപ്പെടുത്തിയിരുന്നു...എന്തൊരു പ്രതിഭ.
ഭൂതക്കാണ്ണാടി എന്ന ഒറ്റ സിനിമ ഓര്‍ത്ത് ഒന്നും പറയുന്നില്ല. ബാക്കിയെല്ലാം ‘പൈങ്കിളി‘ തന്നെയായിരുന്നു.
ലോഹിതദാസ് അനുഗ്രഹീതനായ എഴുത്തുകാരന്‍ തന്നെയാണെന്നത് സംശയമില്ല. ഒരു തിരക്കഥാകൃത് എന്ന നിലയില്‍ അദ്ദേഹം ശോഭിച്ചിട്ടുണ്ട് അതിനനുസരിച്ചുള്ള അര്‍ഹതയും ലഭിച്ചിട്ടുണ്ടെന്നാണ് എന്റെ അഭിപ്രായം..
എന്നാല്‍ സംവിധയകന്‍ എന്ന നിലയില്‍ ഭൂതകണ്ണാടി, കസ്തുരിമാന്‍ അല്ലാതെ മറ്റു ചിത്രങ്ങള്‍ ഒക്കെ....?
എഴുത്തിന്റെ കാര്യത്തില്‍ ലോഹിതദാസ് ഒരു പ്രതിഭയാണെന്നുള്ളത് സമ്മതിച്ചു കൊടുക്കം, എന്നാല്‍ സംവിധാനം എന്നകലയില്‍ അദ്ധേഹം ഒരു വട്ടപൂജ്യം തന്നെയാണ്‍.
Post a Comment